മേഘാലയ ഹണിമൂണ്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഭർത്താവ് രാജാ രഘുവംശിയെ കൊല്ലുന്നത് ഭാര്യയും മുഖ്യപ്രതിയുമായ സോനം കണ്ടുനിന്നു. കൊലപാതക ശേഷം രാജയുടെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചെന്നും കണ്ടെത്തൽ. അറസ്റ്റിലായ രാജ് ഖുശ്‌വാഹയുമായി സോനത്തിനുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും പൊലീസിന് ലഭിച്ചു.
അത്യന്തം ക്രൂരമായരുന്നു കൊലപാതകം എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹം കഴിഞ്ഞതുമുതൽ രാജാ രഘുവംശിയെ ഒഴിവാക്കാൻ സോനം ആലോചിച്ചിരുന്നു. ഇക്കാര്യം കാമുകൻ രാജ് ഖുശ്വാവയോട് പറയുകയും ചെയ്തു. ഇരുവരും ചേർന്നാണ് ഷില്ലോങ്ങിൽ എത്തിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. സോനവും രാജ് ഖുശ്വാഹയും ഒരുമിച്ചാണ് ഷില്ലോങ്ങിൽ എത്തിയത്. പിന്നീട് ഭർത്താവുമൊത്ത് പോകുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ അപ്പപ്പോൾ കൈമാറി. സാഹചര്യം ഒത്തുവന്നപ്പോൾ കൊലപ്പെടുത്തി. സോനം ഈ കൊലപാതകം കണ്ടുനിന്നു.
കൊലപാതക ശേഷം രാജാ രഘുവംശിയുടെ സമൂഹ മാധ്യമ അക്കൗണുകൾ സോനം ഉപയോഗിക്കുകയും ചെയ്തു. പല വഴിക്കു പിരിഞ്ഞ പ്രതികൾ 11 കിലോമീറ്റർ അകലെ വച്ച് വീണ്ടും കണ്ടുമുട്ടി. തുടർന്ന് സോനം ഒളിവിൽ പോവുകയും രാജ് ഖുശ്വാഹയും വാടകക്കൊലയാളികളും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു എന്നാണ് പൊലിസിൻ്റെ കണ്ടെത്തൽ. സോനവും രാജ് ഖുശ്വാഹയും തമ്മിലുള്ള ബന്ധം സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകളും പെലീസിന് ലഭിച്ചു. എന്നാൽ കൊലപാതകത്തില്‍ പങ്കില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും ഉള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സോനം.