kollam-cpim

TOPICS COVERED

കൊല്ലം കൈതക്കോട് കാണാതായ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ മൃതദേഹം സമീപത്തെ പൊട്ടക്കിണറ്റിൽ കണ്ടെത്തി. കഴിഞ്ഞ 25 മുതൽ കൈതക്കോട് സ്വദേശി ജി. മണിയെ കാണാനില്ലായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ മൃതദേഹം പൊട്ടകിണറ്റിൽ കണ്ടെത്തിയത്. 

ഇന്ന് ഉച്ചയോടെയാണ് മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഫയർഫോഴ്സിനെ വിവരമറിയിച്ചു.   സഹോദരനാണ് മൃതദേഹം മണിയുടെതാണെന്ന് തിരിച്ചറിഞ്ഞത്.  കൈതക്കോട് മുൻ ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോഴത്തെ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ജി മണിയെ കാണാനില്ലെന്ന് കാണിച്ചു ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മൃതദേഹം കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ദുരൂഹത സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്നും പൊലീസ് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്