എറണാകുളം മാമലക്കണ്ടത്ത് ജീപ്പിടിപ്പിച്ച് ആദിവാസി യുവാവിനെ കൊല്ലാൻ ശ്രമിച്ച പ്രതി രതീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. അതിക്രമം തടയാനുള്ള നാട്ടുകാരുടെ ശ്രമത്തിനിടെ പരുക്കേറ്റ രതീഷ് ചികിത്സയിലാണ്
മാമലക്കണ്ടത്ത് ചായക്കട നടത്തുന്ന വിനോദിന്റെ കടയിലേക്ക് ഇന്നലെ വൈകിട്ടാണ് രതീഷ് ജീപ്പിടിച്ചു കയറ്റിയത്. പലതവണ ജീപ്പ് കടയിലേക്ക് കയറിയിറക്കിയതോടെ വിനോദുൾപ്പടെ അഞ്ച് പേർക്ക് പരുക്കേറ്റു. രതീഷ് ഇനിയും ആക്രമിക്കുമോയെന്ന ഭയത്തിലാണ് വിനോദും കുടുംബവും
മാമലക്കണ്ടത്ത് ഹോട്ടൽ നടത്തുന്ന രതീഷ് മുൻപും പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം ജീപ്പുകൊണ്ടുള്ള അഭ്യാസം നാട്ടുകാർ ചെറുക്കാൻ ശ്രമിച്ചതോടെ മൂക്കിനും കണ്ണിനും പരുക്കേറ്റ രതീഷ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആദിവാസികൾക്കെതിരായ അതിക്രമം തടയാൽ, വധശ്രമം എന്നി വകുപ്പുകൾ ചുമത്തി കുട്ടമ്പുഴ പൊലീസ് രതീഷിനെതിരെ കേസെടുത്തു