ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെടും പിന്നാലെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കും ശേഷം പണം തട്ടും, അതാണ് മോഡലിങ് കൊറിയോഗ്രാഫര്‍ ഫാഹിദിന്റെ രീതി. ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ്.
വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും ബൈക്കും പണവും തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. പ്രതിയുടെ ഫോണിൽ നിന്നും യുവതികളുടെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.