chennai-arrest

TOPICS COVERED

വനിതകള്‍ക്കുള്ള സര്‍ക്കാരിന്‍റെ അഭയകേന്ദ്രത്തില്‍ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം. ചെന്നൈ ചിറ്റ്ലപാക്കത്താണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി. അഭയകേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പിടിയിലായ മാത്യു. ഇന്നലെ പുലര്‍ച്ചെ 5 മണിക്ക് ഇയാള്‍ പെണ്‍കുട്ടി ഉറങ്ങിക്കിടക്കുന്ന ഇടത്തെത്തി. പെണ്‍കുട്ടി കയരുന്ന ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ തുണികൊണ്ട് വായ പൊത്തിപ്പിടിച്ചു. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. 

പെണ്‍കുട്ടി ശക്തമായി ചെറുത്തതോടെ മാത്യു കുട്ടിയെ ഉയരത്തില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു. ഇതേതുടര്‍ന്ന് കുട്ടിയുടെ ഒരു കാല് ഒടിഞ്ഞു. പരുക്കേറ്റ കുട്ടിയെ ക്രോംപെട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പച്ചു. കുട്ടി വീണപ്പോള്‍‍ പരുക്കേറ്റതാണെന്നാണ് അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍ കുട്ടിയോട് സംസാരിച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റുചെയ്യുകയും പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. 

ENGLISH SUMMARY:

Security guard held for attempted sexual assault on minor at govt. shelter in Chitlapakkam