ai generated image

കാമുകനുമായിട്ടുള്ള രഹസ്യബന്ധം തുടരാന്‍ രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും കൊല്ലാന്‍ യുവതിയുടെ ശ്രമം .കര്‍ണാകടയിലെ ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ കെരളൂരു വില്ലേജില്‍ ഗജേന്ദ്രയുടെ ഭാര്യ ചൈത്രയെ ബേലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.  ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ചൈത്ര അടുപ്പത്തിലായിരുന്നു.

ഈ വിഷയം വീട്ടിലറിഞ്ഞ് വലിയ ബഹളമുണ്ടായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ചൈത്രയും രണ്ടുമക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ ഒരുമിച്ചുതാമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി കുടുംബങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ ചൈത്ര വിഷം കലര്‍ത്തുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ ഗജേന്ദ്ര വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ENGLISH SUMMARY:

A woman in Karnataka has been arrested for allegedly attempting to poison her two children, husband, and in-laws to continue her illicit affair with a lover. The incident took place in Keralooru village, Belur Taluk, Hassan district, Karnataka. The Belur police have arrested Chaitra, wife of Gajendra, in connection with the horrific crime.