Image Credit: AI generated Image
വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പള്ളിമൺ കിഴക്കേക്കര ദീപു നിവാസിൽ ദീപക് ആണ് പിടിയിലായത്. മൈക്ക് ഓപ്പറേറ്റായ ദീപക് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയംതോന്നിയ വീട്ടുകാര്‍ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് ഉടന്‍തന്നെ ദീപകിനെ അറസ്റ്റ് ചെയ്തു. എസ്എച്ച്ഒ എസ്.ടി. ബിജുവിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ രജനീഷ് മാധവന്‍, സിപിഒമാരായ സാബു, അന്‍വര്‍, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞ സിഡബ്ല്യുസി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കി.