മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ഇൻഡോർ സ്വദേശി രാജാ രഘുവംശിയെ വടിവാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ കണ്ടെത്തി
മെയ് 23-നാണ് ചിറാപുഞ്ചിയില്‍വച്ച് ഇവരെ കാണാതായത്. വടിവാള്‍ ഉപയോഗിച്ചാണ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഭാര്യ സോനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. സോനത്തെ കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്ന് ഇന്‍ഡോര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ ത്രിപാഠി പറഞ്ഞു. രാജാ രഘുവംശിയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മെയ് 11-ന് വിവാഹിതരായ രാജവും സോനവും മെയ് 20-നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. മെയ് 23-ന് ചിറാപുഞ്ചിയില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇവരെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്