mallu-girl-death

TOPICS COVERED

തമിഴ്നാട് പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത് ഉദുമൽപേട്ട സ്വദേശിയായ പ്രവീൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അഷ് വികയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. 

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയായിരുന്നു കൃത്യം. പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ കുത്തേറ്റിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. തുടർന്ന് നിരന്തരം ഫോണിൽ വിളിച്ച് പ്രണയാഭ്യർഥന നടത്തിയെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. നേരത്തേയും പെൺകുട്ടിയെ ഇയാൾ ശല്യപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:

A young man stabbed a Malayali girl to death in Pollachi, Tamil Nadu, for refusing his romantic proposal. The victim has been identified as Ashvika, residing in Ponmuthu Nagar. Praveen Kumar, a native of Udumalpettai Annanagar, has been arrested