കൊല്ലത്ത് നടക്കുന്ന കലോത്സവത്തിനിടെ കെഎസ്‌യു വനിതാ ചെയർപേഴ്സനെ അടക്കം നാലു പേരെ എസ്എഫ്ഐക്കാർ മർദ്ദിച്ചതായി പരാതി. രണ്ടു വനിതകൾ ഉൾപ്പെടെ നാല് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. എന്നാൽ കെഎസ്‌യു കാർ ഏകപക്ഷീയമായി എസ്എഫ്ഐക്കാരെ ആക്രമിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയതെന്നു എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി.
ടി. കെ. എം കോളേജിലെ വേദിയിലായിരുന്നു സംഘർഷം. നാടക മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതാണ് വാക്കു തർക്കത്തിന്റെ തുടക്കം. ഇതിനിടെ എസ്എഫ്ഐക്കാർ ആക്രമിക്കുകയായിരുന്നെന്നാണ് കെഎസ്‍യു പ്രവർത്തകരുടെ പരാതി. ശാസ്താംകോട്ട കോളേജിലെ മുൻ ചെയർപേഴ്സൺ മീനാക്ഷി, കെഎസ്‍യു ജില്ലാ ജനറൽ സെക്രട്ടറി ഗൗരി, ജില്ലാ സെക്രട്ടറിമാരായ എം. സ്. സുബാൻ, ആദി എസ്. പി എന്നിവരാണ് ജനറൽ ആശുപത്രിയിലുള്ളത്
എന്നാൽ നാടക മത്സരത്തിനിടെ വൈദ്യുതി ഓഫായതിന്റെ നിരാശ എസ്എഫ്ഐക്കാർക്കെതിരെയുള്ള സംഘർഷമാക്കി കെഎസ്‍യു മാറ്റുകയായിരുന്നെന്ന് എസ്എഫ്ഐ–കെഎസ്‍യുക്കാരുടെ പരാതിയിൽ കിളിക്കൊള്ളൂർ പോലീസ് മൊഴിയെടുത്തു. പരാതി നൽകിയെന്നു എസ്എഫ്ഐയും അറിയിച്ചു