തൃശൂര്‍ കുമ്പളങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊന്ന എട്ട് ബി.ജെ.പി. നേതാക്കള്‍ക്കും ജീവപര്യന്തം തടവ്. ഓരോരുത്തരും ഓരോ ലക്ഷം രൂപ വീതം പിഴയൊടുക്കണം. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
തൃശൂര്‍ വടക്കാഞ്ചേരിക്കു സമീപം കുമ്പളങ്ങാട് കൊല നടന്നത് 2010 മേയ് പതിനാറിനായിരുന്നു. വായനശാലയ്കു സമീപം ഇരുന്നിരുന്ന ബിജുവിനേയും സുഹൃത്തുക്കളേയും നാലു ബൈക്കുകളില്‍ എത്തിയ സംഘം ആക്രമിച്ചു. ബിജു കൊല്ലപ്പെട്ടു. ഒന്‍പതു പേരായിരുന്നു പ്രതികള്‍. ഇതില്‍ , ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധി്ച്ചു. പതിനൊന്നര ലക്ഷം രൂപ പിഴയൊടുക്കാന്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.എം.രതീഷ് ശിക്ഷ വിധിച്ചു .പ്രമുഖ അഭിഭാഷകനായ കെ.ഡി.ബാബുവായിരുന്നു പ്രോസിക്യൂട്ടര്‍.
വിധിയില്‍ ബിജുവിന്‍റെ കുടുംബം സന്തുഷ്ടി പ്രകടിപ്പിച്ചു. എ.സി.പി. : ടി.എസ്.സിനോജായിരുന്നു അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സി.പി.എം., ബി.ജെ.പി. സംഘര്‍ഷത്തിനൊടുവിലായിരുന്നു കൊലപാതകം നടന്നത്. പ്രോസിക്യൂട്ടര്‍ക്ക് പൂക്കള്‍ നല്‍കിയും ചുവപ്പുഹാരമണിയിച്ചുമായിരുന്നു സി.പി.എം. പ്രവര്‍ത്തകര്‍ അഭിനന്ദിച്ചത്.