തിരുവനന്തപുരത്ത് ഹണിട്രാപ്പ് കെണിയിലകപ്പെട്ട യുവാവിന് നാലര ലക്ഷം രൂപയും ഔഡി കാറും നഷ്ടപ്പെട്ടു. മലയിൻകീഴ് സ്വദേശിയായ അനുരാജിനാണ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ നഷ്ടമായത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതി അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കാറിൽ കയറിയ യുവതി തന്റെ കൂട്ടാളികൾക്ക് അനുരാജിന്റെ ലൊക്കേഷൻ കൈമാറി. വഴിയിൽ കാത്തുനിന്ന ഏഴംഗ സംഘം കാർ തടഞ്ഞുനിർത്തി അനുരാജിനെ മർദ്ദിക്കുകയായിരുന്നു. ഈ സംഘമാണ് പണവും കാറും ആഭരണങ്ങളും മൊബൈൽ ഫോണും തട്ടിയെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ENGLISH SUMMARY:
In a honeytrap incident from Thiruvananthapuram, a man named Anuraj lost ₹4.5 lakh, an Audi car, gold ornaments, and a mobile phone. A woman he met through social media lured him to Kazhakootam, where a seven-member gang ambushed and assaulted him before robbing him. Police have begun an investigation into the case.