ലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ട പിതാവ് എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചിക്കുകയാണ്. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. പ്രാപ്പൊയില്‍ സ്വദേശി ജോസ്, മകളെ മദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് പ്രാങ്ക് വീഡിയോയാണെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മാമച്ചനുമായി അകന്നു കഴിയുന്ന ഭാര്യ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ ചെയ്തതാണെന്നാണ് വിശദീകരണം.
കുട്ടിക്ക് വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോടാണ് കൂടുതല്‍ അടുപ്പമെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കുട്ടിയുടെ മാതാവ് തിരിച്ചെത്താന്‍ പ്രാങ്ക് വിഡിയോ ചെയ്തതെന്ന് പിതാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മകളെ ജോസ് സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും ഭാര്യയെയും മര്‍ദിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മയുടെ സഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു.
എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് വീട്ടിലുള്ളത്. പന്ത്രണ്ടുവയസുകാരനായ സഹോദരനാണ്, പെൺകുട്ടിയെ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. മാമച്ചനും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണെന്നാണ് വിവരം. മാതാവ് വിഡിയോ കണ്ട് വീട്ടിലേക്ക് തിരിച്ചു വരാൻ വേണ്ടിയാണ് പ്രാങ്ക് വിഡിയോ ചെയ്തതെന്നാണ് കുട്ടികളുടെ മൊഴിയിൽ പറയുന്നത്.കൈയിൽ കത്തിയെടുത്ത് വെട്ടാൻ ഓങ്ങുമ്പോൾ 'ചാച്ചാ' എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. മുടിയിൽ പിടിച്ച് കുട്ടിയെ നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. 'എന്നെ തല്ലല്ലേ' എന്നും കുട്ടി പറയുന്നു. 'അമ്മേ പേടിയാകുന്നു, ഒന്ന് വാ' എന്ന് വിഡിയോയിൽ കുട്ടികൾ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.