എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവസുകാരി ശാരീരിക പീഡനത്തിനിരയായ കേസില്‍ അച്ഛന്‍റെ അടുത്ത ബന്ധം കുറ്റം സമ്മതിച്ചു. അച്ഛന്‍റെ അടുത്ത ബന്ധു പോക്സോ കേസില്‍ അറസ്റ്റിലായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം പുറത്തുവന്നത്. ഇന്നലെ രാവിലെ മുതല്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുഞ്ഞിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.
ഭര്‍തൃവീട്ടില്‍ ശാരീരിക മാനസിക പീഡനത്തിന് ഇരയായതായി അമ്മ മൊഴി നല്‍കിയിരുന്നു. കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഒരാഴ്ച്ച കസ്റ്റഡിയില്‍ വേണമെന്നാണ് ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
എറണാകുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ്. കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകിട്ടിയിരുന്നു. ഡോക്ടര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അച്ഛന്‍റെ അടുത്ത ബന്ധുവിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കുട്ടിയെ അമ്മ അങ്കണവാടിയില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. ആലുവ കുറുമശേരിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെങ്കിലും ആലുവയിലെത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് കുറുമശേരിയിലെ സ്വന്തം വീട്ടിലെത്തിയ യുവതിയോട് അമ്മ കുഞ്ഞിനെ തിരക്കിയപ്പോള്‍ ബസില്‍ വച്ച് കാണാതായെന്നായിരുന്നു മറുപടി. പരസ്പര വിരുദ്ധമായ മൊഴികളെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലത്തില്‍ നിന്നുമെറിഞ്ഞുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് എട്ടര മണിക്കൂറോളം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.