കൊല്ലത്തു വേദനസംഹാരി ഗുളികകൾ വാട്സാപ്പിലൂടെ കച്ചവടം നടത്തിയയാള്‍ പിടിയിൽ . ഇരവിപുരം സ്വദേശി അച്ചു എന്ന് വിളിക്കുന്ന വിപിനാണ് എക്സ്സൈസിന്റെ പിടിയിലായത്. കുട്ടികൾക്കിടയിൽ ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
വാട്സാപ്പിലൂടെ കച്ചവടം, പണം മുൻകൂറായി വാങ്ങിയെടുക്കും. തുടർന്ന് കൊല്ലം ബീച്ചിൽ എത്തി ഗുളികകൾ കവറുകളിലാക്കി മണ്ണിൽ കുഴിച്ചിടുന്നു. ഗുളികയുള്ള സ്ഥലം അടയാള സഹിതം ആവശ്യക്കാർക്ക് ഫോട്ടോ എടുത്തു അയച്ചു നൽകും. ഇതായിരുന്നു അച്ചുവിന്റെ കച്ചവട രീതി. വിദ്യാത്ഥികൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിൽ പലപേരുകളിൽ ഇയാൾ അഡ്മിനാണ്. കുട്ടികളും വിദ്യാര്ഥികളുമാണ് കൂടുതലായും ഇയാളിൽ നിന്നും ലഹരി ഗുളികകൾ വാങ്ങി ഉപയോഗിച്ചിരുന്നത് .
മൂന്നര രൂപ മാത്രം വിലവരുന്ന ഗുളികകൾ ഇയാൾ വിൽപ്പന നടത്തിയിരുന്നത് 400 രൂപക്കായിരുന്നു .ഇരവിപുലർത്തുമാണ് ഇയാളുടെ സ്വദേശം എങ്കിലും ആർക്കും സംശയം തോന്നാതിരിക്കാൻ മുണ്ടക്കൽ എന്ന പ്രദേശത്തു വാടക വീടെടുത്തായിരുന്നു ഈ ലഹരി കച്ചവടം. . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് സംഘം ഇവിടെ എത്തുമ്പോൾ വിവരം അറിഞ്ഞ ഇയാൾ രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു. ഇയാളിൽ നിന്നും ലഹരി ഗുളികകളും , വേദനസംഹാരി ഗുളികകളും പിടിച്ചെടുത്തു .