payyannur-murder

കണ്ണൂര്‍ പയ്യന്നൂരില്‍ പേരക്കുട്ടിയുടെ മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന വയോധിക കൊല്ലപ്പെട്ടു. 88കാരി മണിയറ കാര്‍ത്യായനി ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം 11നാണ് മകളുടെ മകൻ റിജു കാര്‍ത്യായനിയെ ആക്രമിച്ചത്. 

തല ചുമരിൽ ഇടിപ്പിച്ചായിരുന്നു മർദനം. തലയ്ക്കും കൈകാലുകളിലും പരുക്കേറ്റ് അത്യാസന്ന നിലയിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. വീട്ടിലെ ഹോംനേഴ്സിന്റെ പരാതിയിൽ റിജുവിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്.

ENGLISH SUMMARY:

An 88-year-old woman, Maniyara Karthyayani, who was undergoing treatment after being brutally assaulted by her grandson in Payyannur, Kannur, has passed away. The attack took place on May 11.