kollam

TOPICS COVERED

കൊല്ലം പത്തനാപുരത്ത് യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചതില്‍ സുഹൃത്ത് അറസ്റ്റില്‍. പിറവന്തൂര്‍ സവ്ദേശി രജിയുടെ കൊലപാതകത്തില്‍ കറവൂര്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി അനില്‍കുമാര്‍ ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച നടന്ന കൊലപാതകത്തിലാണ് രണ്ടാം പ്രതിയായ ഷാജഹാന്‍ പൊലീസിന്‍റെ പിടിയിലായത്. രജിയും ഷാജഹാനും അനില്‍കുമാറും സുഹൃത്തുക്കളായിരുന്നു. അനിലിന്‍റെ ഭാര്യയെ അസഭ്യം പറഞ്ഞു മര്‍ദിച്ചതാണ് ഷാജഹാനും അനിലും ചേര്‍ന്നു രജിയെ കൊലപ്പെടുത്താന്‍ കാരണം. ശനിയാഴ്ച വാഴത്തോട്ടത്തില്‍ വെച്ച് രജിയെ മര്‍ദ്ദിക്കാന്‍ ഇരുവരും തീരുമാനിച്ചു. വാഴത്തോട്ടത്തില്‍ കാത്തുനിന്ന  ഇരുവരും ചേര്‍ന്നു മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഷാജഹാനും അനില്‍കുമാറും ചേര്‍ന്നു മൃതദേഹം പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് ഇരുവരും ഒളിവില്‍ പോയി. അനില്‍കുമാറിന്‍റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് രജി തന്നെ മര്‍ദിച്ച കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.     തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി വനപാലകരെ വിവരം അറിയിച്ചത്.    മരിച്ച രജി അവിവാഹിതനാണ്. ഒന്നാം പ്രതി അനില്‍കുമാറിനു വേണ്ടിയുള്ള തിരച്ചില്‍ പത്തനാപുരം പൊലീസ് ഊര്‍ജിതമാക്കി. 

ENGLISH SUMMARY:

In connection with the murder of Rajee, a native of Piravanthoor in Pathanapuram, the police have arrested Shajahan from Karavoor. The youth was killed and his body abandoned in a forest. The prime accused, Anilkumar, is still absconding. Investigation is underway to track him down.