തിരുവനന്തപുരത്ത് ആളുമാറി യുവാവിനെ ക്രൂരമായി മര്‍ദിച്ചു. തിരുമല സ്വദേശി പ്രവീണിനാണ് മര്‍ദനമേറ്റത് .ഏഴുപേരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തു . ആത്മഹത്യ ചെയ്ത സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളി വിട്ടു എന്നും മറ്റും ആരോപിച്ചു കൊണ്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. പാപ്പനംകോട് സ്വദേശി ആദിത്യ വിജയന്‍, അശ്വിന്‍ വിജയ്, വിഷ്ണു, മുജീബ് ഖാന്‍, നിശാന്ത്, അനു, മുഹമ്മദ് കൈഫ് എന്നിവരാണ് അറസ്റ്റിലായത്. ശാന്തികവാടം ശ്മാനത്തില്‍ നടന്ന ക്രൂരമായ മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തമ്പാനൂർ സി.ഐ വി.എം.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത് മൂന്ന് പേര്‍ ഇനിയും പിടിയിലാവാനുണ്ട്.