കൊല്ലം കൊട്ടിയം തഴുത്തലയിൽ അമ്മ യെയും മകനേയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തഴുത്തല പി.കെ ജംഗ്ഷന് സമീപം എസ്.ആർ മന്‍സിലിൽ നസിയത്ത് മകൻ ഷാൻ എന്നിവരാണ് മരിച്ചത്. നസിയത്തിനെ കഴുത്തറുതു കൊന്നശേഷം ഷാൻ തൂങ്ങി മരിചെന്നാണ് പ്രാഥമിക നിഗമനം
നസിയത്തിന്‍റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ഷാൻ അതേ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാണെന്ന് സംശയം.
ഇന്ന് രാവിലെ ഏഴരവരെ നസിയത്തിനെ അയൽവാസികൾ കണ്ടിരുന്നു. കഴിഞ്ഞദിവസം ഭാര്യയെ ഷാൻ മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭാര്യാമാതാവ് ഷാനിനെതിരെ ഇന്നലെ കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. ഷാൻ ലഹരിക്കടിമയായിരുന്നുവെന്നും സംശയമുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്തരും തെളിവുകൾ ശേഖരിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമായി പറയാനാ കൂവേന്ന് പോലീസ് അറിയിച്ചു