തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് പിടികൂടിയ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൂട്ടിയിട്ട് നശിപ്പിച്ചു. മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് ഇവ നശിപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മുപ്പതു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. പന്ത്രണ്ടു ലക്ഷം രൂപയുടെ ഉല്‍പന്നങ്ങളായിരുന്നു ഇവ.
സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ ക്യാംപയിനിന്‍റെ ഭാഗമായാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. കുമ്പളങ്ങാടുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ എത്തിച്ചാണ് പുകയില ഉല്‍പന്നങ്ങള്‍ നശിപ്പിച്ചത്. ഇരുപതിനായിരത്തില്‍പരം പായ്ക്കറ്റുകളാണ് ഇതുവരെ പിടികൂടിയതെന്നാണ് കണക്ക്.