കൊല്ലം പട്ടത്താനത്ത് ആര്‍.എസ്.എസ് നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സജീവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ആദ്യഘട്ട വിചാരണ വേളയില്‍ മുങ്ങിയിരുന്ന സജീവിന് 28 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്.
28 വര്‍ഷം മുന്‍പ് കൊല്ലത്ത് കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു പട്ടത്താനം സന്തോഷ് വധം. ആര്‍.എസ്.എസ് മണ്ഡല്‍ സേവാ പ്രമുഖായിരുന്ന സന്തോഷിനെ അഞ്ച് ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. സുനില്‍കുമാര്‍ എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് കൈ വെട്ടിയെടുത്ത് വൈദ്യുതി പോസ്റ്റില്‍ കെട്ടിത്തൂക്കിയതിന്‍റെ പ്രത്യാക്രമണമായിരുന്നു സന്തോഷ് കൊലപാതകം. അഞ്ച് പ്രതികളുണ്ടായിരുന്ന കേസില്‍ നാല് പേര്‍ ആദ്യം പിടിയിലാവുകുയും അവരുടെ വിചാരണ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.
എന്നാല്‍ ഒളിവില്‍ പോയ സജീവിനെ പിന്നീടാണ് പിടി കിട്ടിയത്. അതുകൊണ്ടാണ് രണ്ടാംഘട്ട വിചാരണ
ആദ്യഘട്ടത്തില്‍ ജീവപര്യന്തം ശിക്ഷിച്ച നാല് പേരില്‍ രണ്ട് പേരുടെ ശിക്ഷ പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എം.നൗഷാദ് എം.എല്‍.എയെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ആ നടപടിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.