തിരുവനന്തപുരം വഞ്ചിയൂരിൽ തന്നെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‍ലിൻ ദാസിന്‍റെ അറസ്റ്റ് ബാര്‍ അസോസിയേഷന്‍ അറസ്റ്റ് തടഞ്ഞെന്ന് അഡ്വ. ശ്യാമിലി. വക്കീല്‍ ഓഫീസില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയെന്നും മര്‍ദിച്ച അഭിഭാഷകനെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ. ശ്യാമിലി.
അതേസമയം, ബെയ്‍ലിൻ ദാസിനെതിരെ ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകി. സീനിയര്‍ അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗർഭിണി ആയിരുന്ന സമയത്തും ബെയ്‍ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പറയുന്നു. ഇന്നലെ പല തവണ മർദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അഡ്വ. ശ്യാമിലി പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ അഭിഭാഷകയുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു . അതേസമയം, കേസിലെ പ്രതിയായ ബെയ്‌ലിന്‍ ദാസ് ഒളിവിലാണ്.