കഴിഞ്ഞ ഒരുമാസത്തിനിടെ പാലക്കാട് വാളയാറില്‍ മാത്രം എക്സൈസ് പിടികൂടിയത് രണ്ട് കിലോയിലേറെ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള രാസലഹരി. ഇരുപത്തി നാല് മണിക്കൂറും നീളുന്ന നിരീക്ഷണം തുടരുമ്പോഴും ആധുനിക സംവിധാനങ്ങളോടെയുള്ള പരിശോധന ഉപകരങ്ങളുടെ പരിമിതിയാണ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നത്. ഉദ്യോഗസ്ഥരുടെ അംഗബലം കൂട്ടുന്നതിനൊപ്പം ലഹരിവരവ് തടയാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എക്സൈസ് ആവശ്യപ്പെടുന്നു.