വയനാട് കൂളിവയലിൽ അമിതമായി മദ്യപിച്ചെത്തിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് അപകടം വരുത്തി. കണിയാമ്പറ്റ സ്വദേശി മനീഷ് ഓടിച്ച വാഹനം കൂളിവയൽ ടൗണിൽ നിർത്തിയിട്ടിരുന്ന ഒരു ആൾട്ടോ കാറിലും ഒരു ബെലേറോ പിക്കപ്പിലുമാണ് ഇടിച്ചത്.
സംഭവസ്ഥലത്തെത്തിയ നാട്ടുകാർ പറയുന്നത് മനീഷിന് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്നാണ്. തുടർന്ന് പനമരം പൊലീസ് സ്ഥലത്തെത്തി മനീഷിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിന് മനീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.