mdma-kanr-arrest

TOPICS COVERED

കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും, സംശയം തോന്നാതിരിക്കാന്‍ കൂട്ടായി വണ്ടിക്കുള്ളില്‍ രണ്ട് സ്ത്രികള്‍, 27 ഗ്രാം എംഡിഎംഎയുമായി യുവതികൾ അടക്കം നാലുപേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കണ്ണൂർ സ്വദേശികളായ പി.അമർ , എം.കെ.വൈഷ്ണവി, കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ്  തലശേരി സ്വദേശിനി വി.കെ.ആതിര  എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വാഹിദിനു കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളാണ് സംഘത്തിലെ പ്രധാനി, അമർ മുൻപ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഒരു മാസം മുൻപേ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തു.

കൂടെയുള്ള ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്മെന്റ് നടത്തി വരികയാണ്. വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്.

ENGLISH SUMMARY:

Four individuals, including two women, were arrested with 27 grams of MDMA while traveling in a car, allegedly distributing drugs to buyers without raising suspicion. Among the arrested are P. Amar (32) and M.K. Vaishnavi (27) from Kannur, T.K. Wahid (38) from Kuttiady, and V.K. Aathira (30) from Thalassery. The accused reportedly used their event management business as a cover for drug distribution. Police suspect the use of female accomplices was a deliberate attempt to avoid detection.