ദമ്പതികൾക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്
ഓസ്ട്രേലിയയ്ക്കു കുടിയേറാൻ എല്ലാം സജ്ജമായിരിക്കെയാണ് കുവൈത്തിൽ ദമ്പതികൾ പരസ്പരം കുത്തി മരിച്ചത്. നാലുദിവസം മുൻപാണു കീഴില്ലം സ്വദേശിയായ ബിൻസിയും ഭർത്താവ് കണ്ണൂർ സ്വദേശി സൂരജും മക്കളെ നാട്ടിൽനിർത്തി തിരിച്ചു കുവൈത്തിലെത്തിയത്. കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്. ദമ്പതികൾക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്.
ഇരുവരും തമ്മിൽ പലപ്പോഴും കലഹം ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ അയൽവീട്ടുകാർ പറയുന്നത്. ഇന്നലെ വഴിയിൽവച്ചും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഈജിപ്തുകാരനായ കെയർടേക്കർ വന്ന് വാതിൽ തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. രണ്ടുപേരുടെയും കൈവശം കത്തിയുണ്ടായിരുന്നുവെന്നാണു വിവരം. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.
ENGLISH SUMMARY:
A tragic incident unfolded in Kuwait just days before a couple from Kerala was set to migrate to Australia. Binzy, a native of Keezhillam, and her husband Suraj, from Kannur, fatally stabbed each other following a heated altercation. The couple had sent their two children, aged 7 and 4, back to Kerala just four days earlier. Binzy was the daughter of Thomas and Annamma of Kattakkayam in Kuzhoor, Keezhillam. Initially settled in Kunnukkurudi near Keezhillam, the family had later shifted to another house in the same region.