രാധാകൃഷ്ണന്, മിനി നമ്പ്യാര്‍, എൻ.കെ.സന്തോഷ്
കണ്ണൂർ കൈതപ്രത്തെ രാധാകൃഷ്ണന്റെ കൊലപാതകത്തില്‍ ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍. ഭാര്യയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാധാകൃഷ്ണനെ വെടിവച്ച് കൊന്ന എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്ന് കണ്ടെത്തല്‍. കൊലയ്ക്ക് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചു.
മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകിലുള്ള നിർമാണത്തിലുള്ള പുതിയ വീട്ടിൽ വച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നതായും ഇതിന്റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു അക്രമം നടത്താൻ കാരണമെന്നും സന്തോഷ് പൊലീസിനോട് പറഞ്ഞത്.