ഷൊര്‍ണൂര്‍, ചെറുതുരുത്തി പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി . മൂവരെയും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. കുട്ടികള്‍ സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ഷൊര്‍ണൂരിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ മൂവരെയും ഇന്ന് രാവിലെയാണ് കാണാതായത്. കൂട്ടുകാരികളെ കാണാനെന്ന പേരിലാണ് മൂവരും രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്.
മടങ്ങിവരാന്‍ വൈകിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കാണാനില്ലെന്ന് വ്യക്തമായത്. ടവര്‍ ലൊക്കേഷന്‍ പ്രകാരം പെണ്‍കുട്ടികള്‍ കോയമ്പത്തൂര്‍ ഭാഗത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഷൊര്‍ണൂര്‍, ചെറുതുരുത്തി പൊലീസ് ഉദ്യോഗസ്ഥരും കുട്ടികളുടെ ബന്ധുക്കളും നടത്തിയശ്രമത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
ENGLISH SUMMARY:
The three missing 10th grade girls from Shornur, who had been reported missing from the jurisdiction of the Cheruthuruthy Police Station, have been found. The girls were located near the Coimbatore Railway Station by the police. The police confirmed that the children are safe. The students, who had appeared for their 10th grade exams at a private school in Shornur, went missing this morning. They left home with the intention of meeting their friends. After failing to return on time, the police began an investigation and soon discovered that the girls were in the Coimbatore area based on their tower location. Following a joint effort by the Shornur and Cheruthuruthy Police, as well as the children’s family members, the girls were safely located.