കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ബൈക്ക് വില്‍പ്പനയെ ചൊല്ലി യുവാവിനും അമ്മയ്ക്കും ക്രൂരമര്‍ദനം. ആര്‍സി ബുക്കിലെ പേര് മാറ്റാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ പരിപ്പായി സ്വദേശി റിഷാദിനെയും മാതാവ് മൈമൂനയെയും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. പരിപ്പായി സ്വദേശികളായ നസീബ്, ഹാരിസ് എന്നിവരടക്കം നാലുപേരെ പ്രതിചേര്‍ത്ത് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു
ഒന്നാം പ്രതി നസീബില്‍ നിന്ന് ബൈക്ക് വാങ്ങിയിരുന്നു മര്‍ദനമേറ്റ റിഷാദ്. പണം കൊടുത്തെങ്കിലും ഉടമസ്ഥാവകാശം രേഖാമൂലം മാറ്റിയിരുന്നില്ല. ഇക്കാര്യം പറഞ്ഞ് പലവട്ടം ചെന്നിട്ടും നസീബ് ഗൗനിച്ചില്ല.
ഇതിനുപിന്നാലെ റിഷാദിന്‍റെ മാതാവ് മൈമൂന പ്രതി നസീബിന്‍റെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചപ്പോള്‍ മാതാവിനെയും ആക്രമിച്ചെന്നാണ് പരാതി.
മാതാവിനെ മര്‍ദിച്ചതിനെതിരെ നല്‍കിയ പരാതിയുടെ വൈരാഗ്യത്തിലാണ് തന്നെ മര്‍ദിച്ചതെന്നാണ് റിഷാദിന്‍റെ പരാതിയില്‍ പറയുന്നത്. റോഡരികിലിട്ട് ടൈലും, സോഡാക്കുപ്പിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. നസീബ്, ഹാരിസ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന രണ്ടുപേരെയും പ്രതിചേര്‍ത്തിട്ടുണ്ട്