ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത് സിനിമാ ചര്‍ച്ചയ്ക്കെന്ന് എക്സൈസ് ഉദ്യോഗസ്ഥന്‍. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ എറണാകുളത്തെ ഗോശ്രീപാലത്തിന് സമീപമുള്ള ഫ്ലാറ്റില്‍ നിന്നാണ് ഇരുവരേയം പിടികൂടിയത്. ലഹരി ഉപയോഗിക്കാന്‍ തുടങ്ങവേ എക്സൈസ് സ്ഥലത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് സംഘം സ്ഥലത്തെത്തിയത്. 

ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും കൂടാതെ ഒരു സഹായിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഇരുവരേയും ഫ്ലാറ്റിൽ നിന്ന് പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു. ഇരുവരും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് എക്സൈസ് പറയുന്നത്. അതേസമയം, രാസലഹരി ഉപയോഗിക്കാറില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വന്തം ഉപയോഗത്തിന് വേണ്ടിയാണ് ഇരുവരും കഞ്ചാവ് എത്തിച്ചത്. ഇരുവരേയും സ്റ്റേഷന്‍ ജാമ്യം നല്‍‌കി വിട്ടയച്ചു. അതേസമയം ലഹരിയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ALSO READ: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകന്‍ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍ ...

ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ് റഹ്മാന്‍. തമാശ, ഭീമന്റെ വഴി സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. 

ENGLISH SUMMARY:

Excise officials stated that directors Khalid Rahman and Ashraf Hamza, who were arrested with hybrid cannabis, had reached a Kochi flat for a film discussion. They were apprehended from a flat near Gosreepalam, Ernakulam, belonging to cinematographer Sameer Thahir. The Excise team arrived at the location just as the two were about to start consuming the drugs, following a tip-off.