nurse-attack

അൽ ഹൈമേഴ്സ് രോഗിയെ പുരുഷ ഹോംനഴ്സ് ക്രൂരമായി മര്‍ദ്ദിച്ചെന്നു പരാതി. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തട്ട സ്വദേശി വിമുക്ത ഭടനായ ശശിധര പിള്ളയ്ക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അഞ്ചുവർഷമായി അൽഹൈമേഴ്സ് ബാധിതനാണ്. പുതിയതായി എത്തിയ ഹോം നഴ്സ് ആണ് ഉപദ്രവിച്ചത്. കൊടുമൺ പോലീസിന് പരാതി നൽകിയിട്ടുണ്ട്. 

 
ENGLISH SUMMARY:

Male nurse brutally assaults Al Hymers patient