dev-farm

TOPICS COVERED

കൊല്ലം തൃക്കോവില്‍വട്ടത്ത് പതിനഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന  ദേവ് ഡെയറി ഫാമില്‍ സാമൂഹ്യവിരുദ്ധരുടെയും ലഹരിമാഫിയയുടെയും അതിക്രമം. സ്ഥാപനത്തിലെ തൊഴിലാളികളെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുകയും ചെയ്തു. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും സ്ഥാപനം പൂട്ടിക്കാന്‍ ചിലര്‍ വ്യാജപരാതികള്‍ ഉന്നയിക്കുകയാണെന്നും ഫാം നടത്തിപ്പുക്കാര്‍ പറഞ്ഞു.

 

തൃക്കോവില്‍വട്ടം പഞ്ചായത്തിലെ തട്ടാര്‍കോണത്തുളള ദേവ് ഡെയറി ഫാമിലേക്ക് കഴിഞ്ഞ പതിമൂന്നിന് ഉച്ചയ്ക്ക് ശേഷമാണ് എട്ടുപേര്‍ കത്തിയുമായി അതിക്രമിച്ച് കയറിയത്. ഫാമിലെ ചില ഉപകരണങ്ങള്‍ നശിപ്പിച്ച സംഘം അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി. ഫാമില്‍ ചാണകം ഉണക്കുന്ന യന്ത്രം തകര്‍ക്കാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ തൊഴിലാളിയെ ആക്രമിച്ചു. സാമൂഹ്യവിരുദ്ധരും ലഹരിഉപയോഗിക്കുന്നവരും പതിവായി തമ്പടിക്കുന്ന ഫാമിനോട് ചേര്‍ന്നുവരുന്ന പ്രദേശം അടുത്തിടെ ചുറ്റുമതില്‍കെട്ടി അടച്ചിരുന്നു. ഇതിന് ശേഷമാണ് ഫാമിനു നേരെ ആക്രമണം പതിവായതെന്നാണ് പരാതി. കിളികൊല്ലൂര്‍ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.

അടുത്തിടെ വ്യാജപരാതികള്‍ ഉന്നയിച്ച് സ്ഥാപനം പൂട്ടിക്കാനും ശ്രമം നടക്കുന്നതായാണ് ദേവ് ഡെയറി ഫാം ഉടമ പറയുന്നത്. 

ENGLISH SUMMARY:

Dev Dairy Farm, operating for the past 15 years in Thrikkovilvattom, Kollam, is facing threats and attacks allegedly from anti-social elements and the drug mafia. Workers were assaulted and vehicles damaged, but despite complaints, the police have not registered a case. The farm owners claim that fake complaints are being used to force the closure of their business.