പ്രതീകാത്മക ചിത്രം.

നായ്ക്കുട്ടിയെ വാങ്ങാന്‍ 200 രൂപ നല്‍കാത്തതിന്‍റെ പേരില്‍ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് മകന്‍. ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ചത്തിസ്ഗഢിലെ റായ്പുരിലാണ് സംഭവം. 45കാരനായ പ്രദീപ് ദേവഗണ്‍ ആണ് അമ്മ ഗണേഷ് ദേവി (70)യെ കൊല ചെയ്തത്. പ്രദീപിന്‍റെ ഭാര്യ രാമേശ്വരി (35) ചികിത്സയില്‍ തുടരുകയാണ്. 

പ്രദീപിന്‍റെ പതിനഞ്ചുകാരനായ മകന്‍ ഈ ക്രൂരകൃത്യം നേരില്‍ കണ്ടു. അച്ഛനെ തള്ളിമാറ്റി വീട്ടില്‍ നിന്നിറങ്ങിയോടി അയല്‍ക്കാരോട് കുട്ടി വിവരം പറഞ്ഞു. അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടിയപ്പോഴേക്കും ഗണേഷ് ദേവി മരിച്ചിരുന്നു. തൊട്ടുപിന്നാലെ പ്രദീപ് സ്ഥലം വിട്ടു. സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നയാളാണ് പ്രദീപ് എന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. 

ഓട്ടോറിക്ഷ ഡ്രൈവറായ പ്രദീപിന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ട്. ചുറ്റികകൊണ്ട്  അടിയേറ്റ രാമേശ്വരി അപകടനില തരണം ചെയ്തെന്നാണ് വിവരം. ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A dispute over Rs 200 to buy a pet dog escalated so much that a man bludgeoned his mother to death and left his wife critically injured. The incident took place in Chhattisgarh's Raipur when the accused, identified as 45-year-old Pradeep Dewangan, asked his 70-year-old mother Ganesh Devi to give him Rs 200 to buy a pet dog, which she refused. Following this, an argument ensued and in a fit of rage, Pradeep hit his mother with a hammer. He also attacked his 35-year-old wife Rameshwari when she tried to intervene, police said.