/content/dam/mm/mnews/crime/kuttapathram/images/2025/4/18/kallan-konni.jpg
പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ ഒറ്റരാത്രി അടുത്തടുത്ത മൂന്നു വീടുകളിൽ വാതിൽ തകർത്ത് കവർച്ചാ ശ്രമം. വീടുകളുടെ വാതിൽ കുത്തി തുറന്ന് പരതിയെങ്കിലും കള്ളന് ഒന്നും കിട്ടിയില്ല. കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
ആദ്യ വീടിന്‍റെ മുൻ വാതിൽ തകർത്ത് അകത്തു കയറി ഉറങ്ങുന്ന യുവാവിന്‍റെ മുറി പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം ആയിരുന്നു മോഷണശ്രമം. ബിന്ദു ഭവനിൽ അഭിജിത്തിനെയാണ് മുറിയിൽ പൂട്ടിയിട്ടത്. സാധനങ്ങൾ വലിച്ചുവാരിയിട്ടു പരതിയതോടെ അഭിജിത്തിന്‍റെ അമ്മ ശ്രീജ ഉണർന്നു. ഇതോടെ കള്ളൻ രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള കുറ്റിവച്ചകാലായിൽ വീടിൻറെ ഗ്രില്ലും മുൻ വാതിലും പൊളിച്ച് അകത്ത് കയറി. വീട്ടുകാർ ആശുപത്രിയിലായിരുന്നു
മൂന്നാം വീട്ടിലും സമാനമായിരുന്നു സ്ഥിതി. കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കോന്നി പൊലീസ് അന്വേഷണം തുടങ്ങി.മഴയുള്ള കാലാവസ്ഥയും കള്ളന് അനുകൂല സാഹചര്യമായി. കടുത്ത ജാഗ്രത വേണം എന്ന് പൊലീസ് അറിയിച്ചു