vadakara-robbery

TOPICS COVERED

കോഴിക്കോട് വടകരയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണ്ണവും മുപ്പതിനായിരം രൂപയും നഷ്ടമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. വടകര മന്ദിരത്തൂരിലെ മൊയ്തുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.  മൂന്നാറിലേയ്ക്ക് ടൂര്‍ പോയതിനാല്‍ വീട്ടിലാരും ഉണ്ടായിരുന്നില്ല. രാവിലെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.

ഏകദേശം 25 പവന്‍ സ്വര്‍ണ്ണവും മുപ്പതിനായിരം രൂപയും മോഷണം പോയതായി കണക്കാക്കുന്നു. അലമാരയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം മോഷ്ടാവിന്‍റെ ശ്രദ്ധയില്‍പെടാതിരുന്നതിനാല്‍ നഷ്ടപ്പെട്ടില്ല. വടകര പൊലീസും ഫോറന്‍സിക് വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.

ENGLISH SUMMARY:

Vadakara robbery news reports a significant theft in Vadakara, Kozhikode, where an empty house was broken into and valuable items were stolen. The police have initiated an investigation into the incident.