evoca-edu-tech

വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ കോട്ടയത്ത് പിടിയില്‍. കോഴിക്കോട് സ്വദേശി രമിത്ത് ആണ് പിടിയിലായത്. ഇവാക്കോ എജ്യു ടെക് എന്ന് സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. വിദ്യാർഥികൾക്ക് വിവിധ കമ്പനികളിൽ ഇന്റേൺഷിപ്പ് നൽകുന്ന സ്ഥാപനമാണ് ഇവോക്കാ എജ്യു ടെക്ക്. വിദ്യാർഥികളെ സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരെയാണ് രമിത്ത് പറ്റിച്ചത്. സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പരാതിയുണ്ട്. ചിങ്ങവനം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 
ENGLISH SUMMARY:

Ramith, a native of Kozhikode, was arrested in Kottayam for allegedly defrauding people of lakhs of rupees under the pretext of running an educational institution. The fraud was carried out under the name "Evocca Edu Tech," an organization that claimed to provide internships to students in various companies. Ramith is accused of deceiving agents who brought students to the institution. Multiple complaints have been filed against the institution from different parts of the state.