helmet-attack

സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ യുവാവ് ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു. തിരുവനന്തപുരത്ത് നടന്ന സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള റയാന്‍ ബ്രൂണോ ആണ് അറസ്റ്റിലായത്.

പൊതുസ്ഥലത്ത് പുകവലിച്ചു നില്‍ക്കുകയായിരുന്നു റയാന്‍. ഇവിടെയെത്തിയ പൊലീസ് സിഗരറ്റ് കളയാന്‍ റയാനോട് ആവശ്യപ്പെട്ടെങ്കിലും കളയാന്‍ തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് സിഗരറ്റ് തട്ടിക്കളഞ്ഞ് പെറ്റി നല്‍കി പൊലീസ് മടങ്ങിയെങ്കിലും പിന്‍തുടര്‍ന്ന് എത്തിയ യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നു.

ENGLISH SUMMARY:

A dramatic incident unfolded in Thiruvananthapuram when a youth attacked police officers with a helmet after they allegedly snatched his cigarette. The accused, identified as Ryan Bruno from Manvila, Kulathoor, was taken into custody following the altercation. The incident has sparked discussions on the conduct of both police and citizens in public spaces.