വയനാട് നമ്പിക്കൊല്ലിയിൽ അച്ഛനും മകനും ചേർന്ന് റോഡിൽ പരാക്രമം. ഇരുവരും ചേർന്ന് അഞ്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. കാറിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ബസ് യാത്രക്കാരെ അസഭ്യം വിളിക്കുകയും ചെയ്തു. ഇവരെ തടയാനെത്തിയ പൊലീസ് വാഹനവും ആക്രമികൾ തകർത്തു. ഒടുവിൽ പൊലീസ് വളഞ്ഞിട്ടാണ് ഇരുവരെയും പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.