മലപ്പുറം വേങ്ങരയില്‍ ഒന്നരം വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ മൊബൈല്‍ ഫോണിലൂടെ മുത്തലാക്ക് ചൊല്ലി.മലപ്പുറം കൊണ്ടോട്ടി തറയട്ടാല്‍ ചാലില്‍ വീരാന്‍കുട്ടിയാണ് 11മാസം പ്രായമുളള കുഞ്ഞിന്‍റെ അമ്മ കൂടിയായ യുവതിയുമായുളള വിവാഹബന്ധം മുത്തലാക്കിലൂടെ വേര്‍പെടുത്തിയത്.ഫോണിലൂടെ മുത്തലാക്ക് ചൊല്ലുന്നതിന്‍റെ ഓഡിയോ മനോരമ ന്യൂസിന് ലഭിച്ചു.
2023 ജൂലൈ 9 നായിരുന്നു വിവാഹം. നാല്‍പതു ദിവസമാണ് ഭര്‍ത്താവിന്‍റെ തറയട്ടാലിലെ വീട്ടില്‍ താമസിച്ചത്. ഗര്‍ഭിണിയായതിനു പിന്നാലെയുണ്ടായ ശാരീരിക അവശതകളെ തുടര്‍ന്ന് വേങ്ങരയിലെ വീട്ടിലേക്ക് പോന്ന യുവതിക്ക് ഫോണ്‍ ചെയ്യാന്‍ പോലും ഭര്‍ത്താവ് തയ്യാറായില്ല. യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. 11 മാസമായി തിരിഞ്ഞു നോക്കാതിരുന്ന ഭര്‍ത്താവാണ് യുവതിയുടെ പിതാവുമായി ഫോണില്‍ വാദപ്രതിവാദങ്ങള്‍ നടത്തിയ ശേഷം മൂത്തലാഖ് ചൊല്ലിയത്.
യുവതിക്ക് കുടുംബം നല്‍കിയ 30പവന്‍ സ്വര്‍ണാഭരണങ്ങളും മടക്കി നല്‍കിയിട്ടില്ല. വനിത കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ ശക്തമായ നടപടി വേണമെന്നാണ് യുവതിയുടേയും കുടുംബത്തിന്‍റേയും ആവശ്യം.