രാജസ്ഥാനിൽ തൊണ്ണൂറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ മൂന്ന് കോഴിക്കോട് സ്വദേശികളെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാണ വസ്തുക്കള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു ടെലിഗ്രാം വഴിയായിരുന്നു തട്ടിപ്പ്.
രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാർ അഗർവാളിന്റെ പരാതിയിലാണ് കുച്ചാമൻ സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്. ചാലപ്പുറം സ്വദേശി പി.ആർ. വന്ദന, കുതിരവട്ടം സ്വദേശി ആർ. ശ്രീജിത്ത്, തിരുവണ്ണൂർ സ്വദേശി ടി.പി. മിഥുൻ എന്നിവരാണ് പിടിയിലായത്.