ചേര്‍ത്തലയില്‍ സി.പി.എം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് , സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി,  സംസ്ഥാനകമ്മിറ്റി അംഗത്തിന്‍റെ മകന്‍ എന്നിവരാണ് ഹോട്ടല്‍ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. മേശ തുടയ്ക്കുമ്പോള്‍ വെള്ളം വീണെന്ന് പറഞ്ഞ് സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ജീവനക്കാരനെ തല്ലി. പിന്നാലെ ജീവനക്കാര്‍ ചേര്‍ന്ന് യുവനേതാക്കളെ അടിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍  സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ആക്ഷേപമുണ്ട്

ENGLISH SUMMARY:

Fight between cpm leaders and hotel employees