ചാരായ വാറ്റും വില്‍പ്പനയും എക്സൈസിനും പൊലീസിനും ചോര്‍ത്തിയെന്ന് ആരോപിച്ച് രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. അട്ടപ്പാടി കോഴിക്കൂടം സ്വദേശി മാത്യു തോമസ്, ഇയാളുടെ തോട്ടത്തിലെ തൊഴിലാളി വനരാജന്‍ എന്നിവരെയാണ് ആക്രമിച്ചത്. ഇരുവരെയും ആക്രമിച്ചതായിപ്പറയുന്ന ഊത്തുകുഴി സ്വദേശി ജോബിക്കായി ഷോളയൂര്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.
വീട്ടിലെയും രഹസ്യ കേന്ദ്രത്തിലെയും വ്യാജ വാറ്റിനെക്കുറിച്ചുള്ള വിവരം എക്സൈസിനും പൊലീസിനും കൈമാറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രാത്രിയില്‍ കോഴിക്കൂടത്തെ തോട്ടത്തിലെത്തി തൊഴിലാളി വനരാജനെയാണ് ആദ്യം ആക്രമിച്ചത്. ബോധം കെടുത്തിയ ശേഷം കത്തിയുമായി മാത്യു തോമസിനെ ആക്രമിക്കുകയായിരുന്നു.
മാത്യു തോമസിന്‍റെ മുഖത്ത് പന്ത്രണ്ട് തുന്നലുണ്ട്. പരുക്കേറ്റ മാത്യു തോമസിനെയും, വനരാജനെയും കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും ആക്രമിച്ചതായിപ്പറയുന്ന ഊത്തുകുഴി സ്വദേശി ജോബി ഒളിവിലാണ്. ജോബിക്കായി ഷോളയൂര്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. ജോബിക്കെതിരെ വന്യമൃഗങ്ങളെ വേട്ടയാടിയതിനും ചാരായ വില്‍പ്പന നടത്തിയതിനും നിരവധി കേസുള്ളതായി പൊലീസ് അറിയി