facebook.com/ActressRanyaOfficial
ബെംഗളുരൂ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണം നടിയില്‍ നിന്ന് കണ്ടെടുത്തു. നടിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതിനാൽ കുറച്ചുനാളായി പൊലീസ് അവരെ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നടി നാല് തവണ ദുബായ് സന്ദർശിച്ചതായി കണ്ടെത്തി. നടിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ 15 കിലോ വരെ സ്വർണം കണ്ടെത്തി. പിടിച്ചെടുത്ത സ്വർണ്ണത്തിന് നിലവിൽ 12 കോടി രൂപ വില വരും.