മലപ്പുറം ചോളമുണ്ടയില്‍ ഇന്ന് ചരിഞ്ഞ കാട്ടാന കസേരക്കൊമ്പന്‍റെ ജഡത്തില്‍നിന്ന് വെടിയുണ്ട കണ്ടെടുത്തു. ഇന്ന് രാവിലെ ഇഷ്ടികക്കളത്തിലെ കുഴിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. കസേരക്കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് ഓടിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു.