കൊച്ചി മഞ്ഞുമലിൽ ഭാര്യയെ കുത്തി ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശി ഹാരിസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാശ്രമം എന്നാണ് സൂചന. കൈക്ക് പരുക്കേറ്റ ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെ കഴുത്തറുത്ത നിലയിൽ ചോര വാർന്ന് റോഡിൽ കിടന്ന ഹാരിസിനെ നാട്ടുകാരാണ് കണ്ടെത്തിയത്.
പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ക്യാൻസർ ബാധിതനായ ഹാരിസ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.