മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ ബസിലിട്ട് കൊലപ്പെടുത്തി യുവാവിന്‍റെ ക്രൂരത. കര്‍ണാടകയിലെ ഷിവമോഗ സാഗര സ്വദേശി ഗംഗാധര്‍ ആണ് കൊല്ലപ്പെട്ടത്. ഉത്തര കന്നടയിലെ സിര്‍സി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി പ്രീതം ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി പ്രീതം ഡിസൂസയും ഗംഗാധരിന്‍റെ ഭാര്യയും 10 വര്‍ഷം പ്രണയത്തിലായിരുന്നു. ബെംഗളൂരവില്‍ ജോലി ചെയ്യുന്ന യുവതി നാല് മാസം മുന്‍പാണ് ഗംഗാധരുമായി വിവാഹം ചെയ്തത്. ബാംഗളൂരുവില്‍ നിന്നും പരിചയപ്പെട്ടയാളായിരുന്നു ഗംഗാധർ. ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് പങ്കെടുക്കാന്‍ വരുമ്പോഴാണ് സംഭവം.
ഗംഗാധരും ഭാര്യയും യാത്ര ചെയ്യുന്ന ബസില്‍ കയറിയ പ്രീതം ഗംഗാധരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതിന് പിന്നിലെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഗംഗാധരിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. നെഞ്ചിലേറ്റ മുറിവാണ് മരണകാരണം. മൃതദേഹം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഗംഗാധറിന്‍റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.