ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നതായിരുന്ന കണ്ണൂർ പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ പിടിയിൽ. നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് ബുള്ളറ്റ് റാണി എന്നറിയപ്പെടുന്ന കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. നേരത്തെ 2 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു.

മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പ​രിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

ENGLISH SUMMARY:

The ‘Bullet Rani’ of Payyanur, Kannur, who was involved in drug trafficking while traveling on a Bullet motorcycle, has been arrested. C. Nikhila from Kandakali Mullakodi was caught with four grams of methamphetamine. Previously, she had been arrested for possession of 2 kg of cannabis