മലപ്പുറം എടവണ്ണപ്പാറ ചാലിയാറില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി നേരത്തെ പരാതി നല്‍കിയ കരാട്ടെ പരിശീലകന്‍ സിദ്ദീഖലി നിലവില്‍ ജയിലിലാണ്. ദുരൂഹമരണ വാര്‍ത്ത മനോരമ ന്യൂസാണ് പുറംലോകത്ത് എത്തിച്ചത്.
ചാലിയാറില്‍ ഒട്ടും ആഴമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.കരാട്ടെ പരിശീലകന്‍ സിദ്ദീഖലി പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മറ്റു നാലു പെണ്‍കുട്ടികള്‍ കൂടി സിദ്ദീഖലിക്കെതിരെ പരാതി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരി നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ബാലാവകാശ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു.