കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ അക്രമം. ബൈക്കിനു സൈഡ് നൽകിയില്ലെന്നാരോപിച്ചു ഒരു സംഘം ബസ് ഡ്രൈവറേയും കണ്ടക്ടറയെയും മർദിച്ചു. ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി മർദിച്ചതായും പരാതിയുണ്ട്. കൊയിലാണ്ടി സ്വദേശിയായ ഡ്രൈവർ അമൽജിത്, കണ്ടക്ടർ അബ്ദുൽ നാസർ എന്നിവർക്കാണ് മർദ്ദനമേറ്റത്. കണ്ടാലറിയുന്ന ആറു പേർക്കെതിരെ കൊയിലാണ്ടി പൊലീസ് കേസ് എടുത്തു.ഇന്നലെ രാത്രി നടന്ന അക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.