തൃശൂർ ചാലക്കുടി പച്ചക്കറി ചന്തയിൽ അതിഥി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്. മൂന്നു പേർക്ക് പരുക്കേറ്റു. രാത്രി എട്ടരയോടെയായിരുന്നു സംഘർഷം. പൊലീസ് ലാത്തി വീശിയാണ് വിരട്ടിയോടിച്ചത്. തൊഴിലാളികൾ മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ബാൻഡ് സെറ്റിനിടെ അടിയുണ്ടായതിന്റെ തുടർച്ചയായിരുന്നു ഇന്നത്തെ അടി. അടിയുടെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്.
ENGLISH SUMMARY:
A group clash broke out among migrant workers at the Chalakudy vegetable market in Thrissur, leaving three people injured. The incident occurred around 8:30 PM. The police had to use batons to disperse the crowd. According to the police, the workers were under the influence of alcohol. The fight was a continuation of an earlier altercation that took place during a band set performance.